അവധിക്ക് നാട്ടില്‍ വരുന്നവര്‍ക്കായി ഒരു ക്വിസ് മത്സരം

ബഥനി ആശ്രമ സ്ഥാപക പിതാവായ മലങ്കരയുടെ ധര്‍മ്മയോഗി അഭി. അലക്‌സിയോസ് മാര്‍ തെവോദോസിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് വിദേശത്ത് നിന്ന് അവധിക്ക് നാട്ടില്‍ വരുന്നവര്‍ക്കായി ഒരു ക്വിസ് മത്സരം ഓഗസ്റ്റ് 15-ാം തീയതി ഉച്ചയ്ക്ക് 2 മണിയ്ക്ക് പെരുംനാട് ബഥനി ആശ്രമത്തില്‍ വെച്ച് നടത്തപ്പെടുന്നു. വേദപുസ്തകം, സഭാ ചരിത്രം, പൊതുവിഞ്ജാനം എന്നി മൂന്ന് ഭാഗങ്ങളില്‍ നിന്നാണ് ചോദ്യങ്ങള്‍. ഒരു കിടുംബത്തില്‍ നിന്നുള്ള 2 പേര്‍ അടങ്ങുന്ന ഓരോ ടീമിന് മത്സരിക്കാം..

വിശദ വിവരങ്ങള്‍ക്ക്
9446145868, 9400510811