ഊര്‍ജ്ജസംരക്ഷണ വര്‍ഷാചരണത്തിന്‍റെ ഉദ്ഘാടനം

റാന്നി/ കോട്ടയം: ഓര്‍ത്തഡോക്സ് സഭയുടെ ഊര്‍ജ്ജസംരക്ഷണ വര്‍ഷാചരണത്തിന്‍റെ ഭാഗമായി കേരള സംസ്ഥാന ഊര്‍ജ്ജസംരക്ഷണ വകുപ്പുമായി ചേര്‍ന്നൊരുക്കുന്ന കുടുംബ ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിലയ്ക്കല്‍ ഭദ്രാസന യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 4- ന് 2:30- ന് റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ റാന്നി എം. എല്‍. എ. ശ്രീ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും. ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്‍റ് ഡപ്യൂട്ടി സെക്രട്ടറി ഫാ. പി. എ. ഫിലിപ്പ് പദ്ധതി അവതരണം നടത്തും. ഫാ. ഷൈജു കുര്യന്‍ (നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി) ഫാ. യൂഹാനോന്‍ ജോണ്‍ (വൈസ് പ്രസിഡന്‍റ,് നിലയ്ക്കല്‍ യുവജന പ്രസ്ഥാനം) ഫാ. സൈമണ്‍ വര്‍ഗീസ് (ഡയറക്ടര്‍, നിലയ്ക്കല്‍ മാനവശാക്തീകരണം) അനു വര്‍ഗീസ് (ജനറല്‍ സെക്രട്ടറി, നിലയ്ക്കല്‍ യുവജന പ്രസ്ഥാനം) മിന്‍റാ മറിയം (ജോയിന്‍റ് സെക്രട്ടറി, നിലയ്ക്കല്‍ യുവജന പ്രസ്ഥാനം) അഡ്വ. നോബിന്‍ അലക്സ് (ട്രഷറാര്‍, നിലയ്ക്കല്‍ യുവജനപ്രസ്ഥാനം) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.