കല്‍ക്കൊടിമരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥന

പരുമല : പരുമല സെമിനാരിയുടെ കിഴക്ക് ഭാഗത്തു പതുതായി സ്ഥാപിച്ച കല്‍ക്കൊടിമരത്തിന്റെ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്ക് 29-07-2017 രാവിലെ വി. കുർബ്ബാനയ്ക്ക് ശേഷം പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. നിരണം ഭദ്രാസനാധിപൻ അഭി.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ,  കൊല്ലം ഭദ്രാസനാധിപൻ അഭി. സഖറിയാസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്താ, ഇടുക്കി ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ, മുംബൈ ഭദ്രാസനാധിപൻ അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ എന്നിവർ സഹ കാർമ്മികരായിരുന്നു. പരുമല സെമിനാരി മാനേജർ ഫാ.എം.സി കുര്യാക്കോസ് നേതൃത്വം വഹിച്ചു.