ദേവാലയകൂദാശയും ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ പുനര്‍നിര്‍മ്മിച്ച മാക്കുളം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശയും വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ നടക്കും. പരിശുദ്ധ കാതോലിക്കാ ബാവാ കൂദാശ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, അലക്‌സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ പോളികര്‍പ്പൊസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മികരായിരിക്കും.