നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും

റാന്നി: നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം 6-മത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും ഏപ്രില്‍ 2 ന് ഞായറാഴ്ച 2 മണി മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍ മുഖ്യസന്ദേശം നല്‍കും. ഫാ.ഷൈജു കുര്യന്‍, ഫാ.എബി വര്‍ഗീസ്, കെ.എ.എബ്രഹാം, മാത്യു സ്കറിയ, ലിജോ പി.തോമസ് എന്നിവര്‍ പ്രസംഗിക്കും.