പതിനഞ്ചു നോമ്പാചരണവും   പരിശുദ്ധ ദൈവമാതാവിന്റെ  ശൂനോയോ പെരുന്നാളും

ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തിൽ പതിനഞ്ചു നോമ്പാചരണവും   പരിശുദ്ധ ദൈവമാതാവിന്റെ  ശൂനോയോ പെരുന്നാളും  2017 ആഗസ്റ്റ്‌ 1 മുതൽ 15 വരെ നടക്കും
ആഗസ്റ്റ്‌ 12, 13 തീയതികളിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾ സമീപഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ നടക്കും.

ആഗസ്റ് 12-ന്   ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ നമസ്കാരം, വചനശുശ്രൂഷയും 13  ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്ക്കാരവും 10 മണിക്ക്  വി. കുര്‍ബ്ബാനയും, പ്രസംഗവും, തുടർന്ന് ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണവും, ആശിര്‍വാദവും നേര്‍ച്ചയും നടക്കും. ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ജോൺ മാത്യു തുമ്പമൺ, ഫാ.ഇട്ടൻപിള്ള, ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ നേതൃത്വം നൽകും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടുവാനും, അനുഗ്രഹം പ്രാപിക്കുവാനും, പെരുന്നാള്‍ ശുശ്രൂഷകളിൽ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പരസിടണ്ട് ഡോ. അലക്സ്‌ അലക്സാണ്ടർ, ട്രസ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ്‌, കൺവീനർ ബിനു കടവിൽ എന്നിവർ അറിയിച്ചു.

Fr.Johnson Punchakonam, Vicar:  770-310-9050
Dr.Alex Alexander:(Vice-President) 407-299-8136
Mr. Kurian Zachariah(Treasurer) (407) 758-3647
Mrs. Vincy Varghese (Secretary) (407) 517-8870
Mr.Binu Kadavil (Convener)  954-817-32824

www.stmarysorlando.com