പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ (പതിനഞ്ച് നോമ്പ്) ജൂലൈ 31 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. എല്ലാ ദിവസവും വൈകിട്ട് 7:00 മണിക്ക് സന്ധ്യനമസ്കാരവും തുടര്‍ന്ന്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനണ്ടാകും. 2, 6, 9, 12 എന്നി ദിവസങ്ങളില്‍ വൈകിട്ട്6:15 ന്‌ സന്ധ്യനമസ്കാരവും തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാനയും നടക്കും. 4, 11, വെള്ളികളില്‍ രാവിലെ 7:00 ന്‌ പ്രഭാതനമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും മദ്ധ്യസ്ഥപ്രാര്‍ത്ഥനണ്ടാകും. 12 ശനി രാവിലെ 9:30 മുതല്‍ മര്‍ത്തമറിയം സമാജത്തിന്റെ നേത്യത്വത്തില്‍ ധ്യാന പ്രസംഗവും ഉണ്ട്. 8,10,13 ദിവസങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ സെമിനാരി പി. ആര്‍. ഒ. ആയ റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസിന്റെ നേത്യത്വത്തില്‍ ധ്യാന പ്രസംഗവും നടക്കും പെരുന്നാള്‍ സമാപന ദിനമായ 14ന്‌ വൈകിട്ട് 6:15 സന്ധ്യനമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥപ്രാര്‍ത്ഥന, റാസ, ആശീര്‍വ്വാദം, നേര്‍ച്ച വിളമ്പ് എന്നിവ നടക്കുമെന്നും പെരുന്നാള്‍ ദിനങ്ങളില്‍ ഏവരും ക്രിത്യസമയത്ത്‌ തന്നെ വന്ന്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ആക്ടിംഗ് ട്രസ്റ്റി ബിജു വര്‍ഗ്ഗീസ്, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*