പാത്രീയർക്കീസുമായി നേരിട്ടു ചർച്ച നടത്തുന്നതിനു സന്നദ്ധരാണെന്ന് ഓർത്തഡോക്സ് സഭ

മലങ്കരസഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമെങ്കിൽ അന്ത്യോഖ്യ പാത്രീയർക്കീസുമായി നേരിട്ടു ചർച്ച നടത്തുന്നതിനു സന്നദ്ധരാണെന്ന് ഓർത്തഡോക്സ് സഭ. 1934 ലെ ഭരണഘടനയുടെയും സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തിൽ സമാധാനപരമായും നിയമപരമായും സഭയിലെ ഐക്യം പൂർണ്ണമാക്കുവാനും ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം സഭയിലെ എല്ലാ വിശ്വാസികളിലും എത്തിക്കുവാനുതകുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കുവാനും സഭ സുന്നഹദോസ് യോഗം തീരുമാനിച്ചു.