പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിൽ മെത്രാപ്പോലീത്തമാരുടെ നേത്യത്വത്തിൽ ധര്‍ണ്ണ

ചോറ്റാനിക്കര (കൊച്ചി) : കണ്യാട്ടുനിരപ്പ് സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി.വി.കുര്‍ബ്ബാനന്തരം പള്ളിയില്‍ നിന്നിറങ്ങിയ വികാരി ഫാ.ജോണ്‍ മൂലാമറ്റം ഉള്‍പ്പടെയുള്ള ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് നേരെ വിഘടിത വിഭാഗം ബാവ കക്ഷികള്‍ പ്രകോപനം സൃഷ്ടിച്ചു പാഞ്ഞടുക്കകയായിരുന്നു .വികാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വാക്കേറ്റം ഉന്തും തള്ളിലും കലാശിച്ചു.പോലീസ് സ്ഥലത്തെത്തിയെങ്കിലും അനധികൃതമായി പ്രവേശിച്ച വിഘടിതരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ലോഭം തുടര്‍ന്നു.ബാവ കക്ഷികള്‍ക്ക് യാതൊരുവിധ അവകാശങ്ങളും ഇല്ലാത്ത ദേവാലയത്തില്‍ തുടര്‍ച്ചയായി പ്രകോപനം ഉണ്ടാക്കിയിരിന്നു.ഓര്‍ത്തഡോക്സ് വിശ്വാസികള്‍ മുന്‍ ആഴ്ചകളില്‍ സംയമനം പാലിച്ചിരിന്നു.പോലീസ് സാന്നിധ്യത്തില്‍ പള്ളി വളപ്പില്‍ കഞ്ഞി വെയ്പ്പും മറ്റുമായി അത് നീണ്ടു.പോലീസ് നിഷ്ക്രീയത്വത്തില്‍ പ്രതിഷേധിച്ചു കണ്യാട്ടുനിരപ്പ് ഇടവകാംഗങ്ങള്‍ പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിൽ നടത്തുന്ന ധര്‍ണ്ണ.

Be the first to comment

Leave a Reply

Your email address will not be published.


*