പൊതു വിദ്യാഭ്യാസ സംരക്ഷണം അനിവാര്യം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ചെങ്ങന്നൂര്‍: വെജ്ഞാനിക മേഖലകളിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ ഉണര്‍വു സാധ്യമാക്കുവാനും പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുവാനും അദ്ധ്യാപക സമൂഹം തയ്യാറാകണമെന്നും, അറിവിന്‍റെ  പ്രഭവം തേടിയുള്ള കുട്ടിയുടെ അന്വേഷണത്തില്‍ അവനെ തൃപ്തനാക്കുക എന്ന വലിയ ദൗത്യമാണ് അദ്ധ്യപകനുള്ളത് എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊഫ. സി . രവിന്ദ്രനാഥ്  പ്രസ്താവിച്ചു. . ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന അദ്ധ്യാപക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് മാര്‍ അത്താനായിയോസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ കെ, കെ. രാമചന്ദ്രന്‍ നായര്‍ എം. എല്‍ എ. പ്രൊഫ. സാം വി. ദാനിയേല്‍ ,ഫാ. തോമസ് കൊക്കാപ്പറമ്പില്‍., ഫാ. മാത്യു വര്‍ഗ്ഗീസ്. ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്,  സജി പട്ടരുമഠം, ജേക്കബ് ഉമ്മന്‍, പ്രൊഫ. ബിന്‍സി റെജി, എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.