പോലീസ്  അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചു

കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ നെച്ചൂര്‍ സെന്‍റ് തോമസ്  പളളിയില്‍ ആഗസ്റ്റ് 6-ാം തീയതി ഞായറാഴ്ച്ച വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ എത്തിയ വികാരി ഫാ. ജോസഫ് മനയലിനെയും വിശ്വാസികളെയും അകാരണമായി തടയുകയും വി. കുര്‍ബ്ബാന മുടങ്ങാന്‍ ഇടയാക്കുകയും ചെയ്ത പോലീസ്  അധികൃതരുടെ നടപടിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രതിഷേധിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തില്‍ പോലീസ് നടപടി നിയമനിഷേധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്ന് അഭിപ്രായപ്പെട്ടു.