പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന്

പുത്തൂർ : സാമൂഹിക സേവന രംഗത്ത് സ്ത്യുത്യർഹ സേവനം നൽകി വരുന്ന സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കുമായി മാധവശ്ശേരി സെയിന്റ് തേവോദോറോസ് ഓർത്തഡോൿസ് യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ പ്രഥമ തെയോസ്‌ പുരസ്‌കാരം തേവലക്കര ബെഥാന്യ ഭവന് ആദരണീയനായ പൂഞ്ഞാർ MLA ശ്രി. PC ജോർജ് നൽകി ആദരിച്ചു. ബെഥാന്യ ഭവന് വേണ്ടി സിസ്റ്റർ നിസ്സി , സിസ്റ്റർ മോണിക്ക എന്നിവർ അവാർഡ് തുകയും മൊമെന്റോയും ഏറ്റുവാങ്ങി. ചടങ്ങിൽ കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ. ഡേവിസ് ചിറമേൽ മുഖ്യ പ്രഭാഷണം നടത്തി.

വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ചു എല്ലാ വർഷവും ” മാതൃസ്പർശം ” എന്ന പേരിൽ അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും , അന്തേവാസികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു ഒരു ദിനം അവർക്കായി മാറ്റിവെക്കുകയും ചെയ്യുക പതിവാണ്. ഈ വർഷവും നോമ്പിന് മുന്നോടിയായി ജൂലൈ 30 ന് പ്രസ്ഥാനം പ്രവർത്തകർ ഇടവക വികാരി റവ. ഫാ. ജോൺ ടി വര്ഗീസ് ,ഇടവക മാനേജിങ് കമ്മിറ്റി അങ്ങളോടൊപ്പം തേവലക്കര ബെഥാന്യ ഭവൻ സന്ദർശിച്ചിരുന്നു.

നോയമ്പിന്റെ വിശുദ്ധിയിലേക്ക് കടക്കും മുൻപ് സമൂഹത്തിലെ നിരാലംബരായ സഹോദരങ്ങളോടൊപ്പം ഒരു ദിനം ചെലവഴിക്കുകയും ഉപവാസത്തിൽ നമ്മൾ ഉപേക്ഷിക്കുന്ന ഒരു നേരെത്തെ ഭക്ഷണം അവർക്ക് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥത ദിനങ്ങൾ കൂടുതൽ അനുഗ്രഹീതമാക്കുവാനാണ് ഇത്തരം പുണ്യകർമ്മങ്ങളിലൂടെ പ്രസ്ഥാനം ഉദ്ദേശിക്കുന്നത് എന്ന് വൈസ് പ്രസിഡന്റ് ശ്രി. മാത്യുസ് കോശി, സെക്രട്ടറി ശ്രി. ബിബിൻ ബാബു, ട്രഷറർ ശ്രി. ജോബ്‌സൺ T.J എന്നിവർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*