പ്രാർത്ഥനയോഗങ്ങളുടെ സംയുക്ത സമ്മേളനം

അബുദാബി  സെന്റ് ജോർജ്ജ്  ഓർത്തഡോക്സ്  കത്തീഡ്രലിലെ  പതിനേഴിൽപരം  പ്രാർത്ഥനയോഗങ്ങളുടെ സംയുക്ത  സമ്മേളനം   മെയ് 26  വെള്ളിയാഴ്ച്ച വൈകുന്നേരം  അഞ്ചുമണിമുതൽ  സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു. ഇടവക വികാരി റവ . ഫാ. മത്തായി മാറഞ്ചേരിൽ അധ്യക്ഷനായ  സമ്മേളനത്തിൽ   അബുദാബി  മാർത്തോമ്മാ  ഇടവക സഹ. വികാരി  റവ .സി. പി. ബിജു  മുഖ്യ പ്രഭാഷകനായിരുന്നു. സമ്മേളനത്തിൽ പ്രാർത്ഥനയോഗങ്ങളുടെ    കോർഡിനേറ്റർസ്  അതാതു പ്രാർത്ഥനയോഗങ്ങളുടെ  പ്രവർത്തന    റിപ്പോർട്ട് അവതരിപ്പിക്കുകയും  അംഗങ്ങൾ  വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.ഇടവക  സഹ.  വികാരി  റവ. ഫാ. ഷാജൻവറുഗീസ്  ആശംസയും, സെക്രട്ടറി ശ്രീ സന്തോഷ് പവിത്ര മംഗലം  സ്വാഗതവും,  ട്രസ്റ്റി ശ്രീ സ്റ്റീഫൻ മല്ലേൽ നന്ദിയും രേഖപ്പെടുത്തി.  തുടർന്ന് നടന്ന സ്നേഹ വിരുന്നോടുകൂടി സമ്മേളനം സമാപിച്ചു.