ഫാ. അലക്‌സാണ്ടര്‍ എബ്രഹാം നിരണം ഭദ്രാസന സെക്രട്ടറി

നിരണം: ഭദ്രാസന സെക്രട്ടറിയായി ഫാ. അലക്‌സാണ്ടര്‍ എബ്രഹാം തെരെഞ്ഞെടുക്കപ്പെട്ടു. മാന്നാര്‍ മര്‍ത്തമറിയം ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. സഭാ മാനേജിങ്, വർക്കിങ് കമ്മിറ്റിയിൽ അംഗമാണ്. ഡോ. യൂഹാനോൻ മാർ കിസോസ്റ്റമോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഭദ്രാസന പെ‍ാതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കൗൺസിലിലേക്ക് ഫാ. കെ.എ. വർഗീസ്, ഫാ. ജോജി എം. ഏബ്രഹാം, മത്തായി ടി. വർഗീസ്, പ്രദീപ് മാമ്മൻ മാത്യു, രഞ്ജി ജോർജ്, സുനിൽ നിരവുപുലം എന്നിവരെയും തിരഞ്ഞെടുത്തു