ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്റെ വാര്‍ഷിക സമ്മേളനം

പരുമല : അഖില മലങ്കര ഓര്‍ത്തഡോക്‌സ് ബസ്‌ക്യോമ്മോ അസ്സോസ്സിയേഷന്റെ 39-മത് വാര്‍ഷിക സമ്മേളനം പരുമലയില്‍ ആരംഭിച്ചു. കൂടെ വസിക്കുന്ന ദൈവം എന്നതാണ് പ്രധാന ചിന്താവിഷയം. വൈസ് പ്രസിഡന്റ് ഫാ.ശാമുവേല്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ സഭാസെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടെ വസിക്കുന്ന ദൈവത്തെ സമൂഹത്തിന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുവാന്‍ ബസ്‌ക്യോമ്മാമാര്‍ക്ക് സാധിക്കണം എന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.