മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നാളെ നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനുളള ഒരുക്കങ്ങള്‍ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ പൂര്‍ത്തിയായി. സമ്മേളന വേദിയില്‍ ഉയര്‍ത്തുന്ന പതാകയുമായുളള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 1:30 ന് ദേവലോകം അരമനയില്‍ ആരംഭിക്കും. 2.45 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പതാക ഉയര്‍ത്തും.  മൂന്നിന് സമ്മേളന നഗറില്‍ മാനേജിംഗ് കമ്മിറ്റി യോഗം നടക്കും.