മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്ക് ആശംസ അർപ്പിച്ച് പരിശുദ്ധ ബാവാ

ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദിക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ മലങ്കര ഒാര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍    പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതേലിക്കാ ബാവാ മാരാമണ്ണില്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. പരിശുദ്ധ ബാവായുടെ ഉപഹാരം ക്രിസോസ്റ്റം മെത്രാപ്പോലീത്തായ്ക്ക് നല്‍കി. എക്യുമെനിക്കല്‍ റിലേഷന്‍സിന്‍റെ ചുമതലയുള്ള ഫാ. അശ്വിന്‍ ഫെര്‍ണാണ്ടസ്, ഡീക്കന്‍ തോമസ് ചാണ്ടി, എന്നിവര്‍ പരിശുദ്ധ ബാവായോടൊപ്പമുണ്ടായിരുന്നു.