മാർത്തോമാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ

ഡോർസെറ്റ് :സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡോക്‌സ്ഇടവകയിൽ ആണ്ടുതോറും നടത്തിവരാറുള്ളമാർത്തോമാ ശ്ലീഹായുടെ ദുക്‌റോനോ പെരുന്നാൾ ഈവർഷവും സമുചിതമായി കൊണ്ടാടുവാൻതീരുമാനിച്ചിരിക്കുന്നു.ജൂലൈ ഒന്നാം തിയതി ശനിയാഴ്ച്ച രാവിലെ 8 : 15 ന്പ്രഭാത നമസ്ക്കാരവും തുടർന്ന് വികാരി, ബഹു:അനൂപ് മലയിൽ എബ്രഹാം അച്ചന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും.ശേഷം, മുത്തുക്കുട കൊടി പൊൻവെള്ളി കുരിശിന്റെഅകമ്പടികളോടെ നടത്തുന്ന ഭക്തിനിർഭരമായ റാസയുംതുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും ആശീർവാദവുംശേഷം നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്പതിവ്‌ പോലെ ലേലം വിളിയും സ്‌നേഹവിരുന്നുംഒരുക്കിയിട്ടുണ്ട് .