മാർ ദീയ്സ്ക്കോറോസ് മെത്രാപ്പോലീത്ത സന്ദർശിച്ച്

പ്രകൃതി ക്ഷോഭത്താൽ നാശനഷ്ടമുണ്ടായ കുന്നംകുളം മെത്രാസനത്തിലെ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയ്സ്ക്കോറോസ് മെത്രാപ്പോലീത്ത തിരുമനസ്സ് കൊണ്ട് സന്ദർശിച്ച് വിലയിരുത്തുന്നു.

ദൈവം വലിയ കരുണ പ്രവർത്തിച്ചു എന്ന് അഭി.തിരുമേനി പറഞ്ഞു. പള്ളിയുടെ മേച്ചിൽ ഓടുകൾ മുഴുവനും ചുഴലിക്കാറ്റിൽ പറന്നു പോയി, പള്ളിക്ക് ചുറ്റമുള്ള മരങ്ങൾ പിഴുത് വീണു പള്ളി മണിയും പള്ളിയകത്തുണ്ടായിരുന്ന വസ്തുക്കളും പറന്ന് പോയി എന്നിട്ടും പരിശുദ്ധ ബലിപീഠത്തിനോ ചുവർ ചിത്രങ്ങൾക്കോ കേടുപാടുകൾ സംഭവിക്കാതിരുന്നതും ചുരുക്കം ചില ആളുകൾക്ക്‌ നിസാരമായ പരിക്കുകൾ ഉണ്ടായതൊഴികെ സൺഡേ സ്കൂൾ പരീക്ഷ എഴുതുകയായിരുന്ന കുട്ടികൾക്കോ ഇടവക യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകൾക്കോ ജീവഹാനി സംഭവിക്കാതിരുന്നത് ദൈവം നടത്തിയ വലിയ കരുണയുടെ ഫലമാണെന്നും മലങ്കര സഭാ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള ആർത്താറ്റ് പള്ളിയുടെ പുനരുത്ഥാന പ്രവർത്തനങ്ങൾക്ക് മലങ്കര സഭാമക്കളുടെ പ്രാർത്ഥന സഹകരണം ആവശ്യമാണെന്നും അഭി. ദീയസ്കോറോസ് മെത്രാപ്പോലീത്ത തിരുമനസ്സ് കൊണ്ട് പറഞ്ഞു.