മൂല്യാധിഷ്ഠിത ജീവിതം യുവജനങ്ങളുടെ സമ്പത്ത്: മാര്‍ പോളിക്കാര്‍പ്പോസ്

മൂല്യാധിഷ്ഠിത ജീവിതശൈലി യുവാക്കളുടെ വലിയ സമ്പത്താണെന്നു യൂഹാനോൻ മാർ പോളിക്കാർപ്പോസ്. അധാർമികതയ്ക്കെതിരെ പോരാട്ടമായി ഓരോ വ്യക്തിയുടെയും ജീവിതം രൂപാന്തരപ്പെടുമ്പോഴാണു ക്രൈസ്തവ ജീവിതം അർഥപൂർണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന വാർഷികം ഞാലിയാകുഴി മാർ ഗ്രിഗോറിയോസ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോട്ടയം ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേന്ദ്ര പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രഭാഷണം നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ.തോമസ്, ഫാ. ജയിംസ് കുന്നിൽ, ഫാ. സി.മാമ്മച്ചൻ, അലക്സിൻ ജോർജ് എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു.

ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. കുര്യാക്കോസ് മാണി, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ, വികാരി ഫാ. ജയിംസ് മർക്കോസ്, ഡിസ്ട്രിക്ട് പ്രസിഡന്റ് യാക്കോബ് മാത്യു, ജനറൽ സെക്രട്ടറി എൻ‌.എ.അനിൽമോൻ, ജോയിന്റ് സെക്രട്ടറി ബോബിൻ മർക്കോസ്, ട്രഷറർ റെനിൽ രാജൻ, ബിബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.