മെല്‍ബണ്‍ സെന്‍റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രലില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

മെല്‍ബണ്‍: സെന്‍റെ` മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ 2017-2018 വര്‍ഷത്തേക്കുള്ള ഇടവക ഭരണ സമിതി മദ്രാസ് ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. യുഹാന്നോന്‍ മാര്‍ ദിയസ്ക്കോറോസ്‌ തിരുമേനിയുടെ അഗീകാരത്തോടെ ഭരണഘടനാനുസ്യതം ചുമതലയേറ്റു. ഇടവക കൈക്കാരന്‍ ശ്രീ. എം.സി ജേക്കബ്‌, സെക്രട്ടറി ശ്രീ. ജിബിന്‍ മാത്യു എന്നിവരടങ്ങിയ 11 അംഗ കമ്മറ്റിയാണ് ഇടവക വികാരി ബഹുമാനപ്പെട്ട ഫാ. പ്രദീപ്‌ പൊന്നച്ചന്‍റെയും, സഹ വികാരി ഫാ. സജു ഉണ്ണൂണ്ണിയുടെ സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥനാ പുര്‍വ്വം ചുമതലയില്‍ പ്രവേശിച്ചത്. വിവിധ അദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ നേത്രുത്വത്തിലേക്ക് ഇടവക പൊതുയോഗം തിരഞ്ഞെടുത്തവരും 2017, ജൂലൈ മാസം മുതല്‍ ഇടവക ഭരണസമിതിയോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ചു. ദൈവതിരുനാമ മഹത്വത്തിനായി ഒരുമിച്ചു പ്രവര്‍ത്തിപ്പാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയട്ടെ എന്നു ബഹുമാനപ്പെട്ട വികാരി ആശംസിച്ചു.