യുവജനപ്രസ്ഥാനം യു.എ.ഇ മേഖല ഏകദിനപഠന ക്ളാസ് നടത്തി

‎ഡിബ്ബ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ ഡിബ്ബ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്കോൺഗ്രിഗേഷനിൽ വച്ച് ഏകദിനപഠന ക്ളാസ് നടത്തി  ജബൽ അലി സെന്റ് ഗ്രീഗോറിയോസ് വികാരി  റവ.ഫാ.ജേക്കബ് ജോർജ്ജ് ഉദ്ഘാടനം നിർവഹിക്കുകയും  ക്ലാസ്സിനു നേതൃത്വം നൽകുകയും ചെയ്തു , ഫുജൈറ ഇടവക വികാരി റവ.ഫാ.എബ്രഹാം  തോമസ്, വൈസ് പ്രസിഡന്റ് ബെെജു രാജൻ, ഇടവക സെക്രട്ടറി ജോണി കുട്ടി, യൂണിറ്റ്  സെക്രട്ടറി ബെൻഷോ സോജൻ ,സോണൽ സെക്രട്ടറി ബിജു  തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.  യുവജനപ്രസ്ഥാനം  സോണൽ മേഖലയിലെ എല്ലാ യൂണിറ്റിൽ നിന്നുമുള്ള അംഗങ്ങൾ സംബന്ധിച്ചു .