യുവജന പ്രസ്ഥാനം പുതുപ്പള്ളി ഗ്രൂപ്പ്‌ പ്രവർത്തന ഉദ്ഘാടനം

ഓർത്ത്ഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം പുതുപ്പള്ളി ഗ്രൂപ്പ്‌ പ്രവർത്തന ഉദ്ഘാടനം പരിയാരം സെന്റ്‌ തോമസ്‌ പള്ളിയിൽ വച്ച്‌ കോട്ടയം ഭഭ്രാസന സെക്രട്ടറി റവ. ഫാ. പി കെ കുറിയാ ക്കോസ്‌ നിർ വഹിച്ചു. റവ. ഫാ. പി കെ സഖറിയ പണിക്കശേരിയു ടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഫാ.കുറിയാക്കോസ്‌ ഏലിയാസ്‌ വട ക്കേൽ മുഖ്യ സ ന്ദേശം നൽകി.2017-18 വർഷ ത്തെ പ്രവർത്തന മാർഗ്ഗരേഖ യോഗത്തിൽ പ്രകാശനം ചെയ്തു. കോട്ടയം ഭദ്രാസന സെക്രട്ടറി റവ. ഫാ പി കെ കുറിയാക്കോസ്‌ പണ്ടാരക്കു ന്നേൽ മെത്രാസന കൗൺസിൽ വൈദിക പ്രതിനിധി റവ. ഫാ. പി കെ സഖറിയ പണിക്കശ്ശേരിൽ, അത്മായ പ്രതിനിധി അനിൽ മോൻ എൻ എ നാകനിലത്തിൽ എന്നിവ രെ യോഗം പൊന്നാടയണിച്ചു അനുമോദിച്ചു.