സഭാ വര്‍ക്കിംഗ് കമ്മിറ്റി ജൂലൈ 31 ന്

മലങ്കര ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി കോട്ടയം ദേവലോകം കാതോലിക്കേറ്റ്                   അരമനയില്‍   ജൂലൈ 31  തിങ്കളാഴ്ച്ച 10:30 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും.  സഭാ കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധിയുടെ സംഗ്രഹവും സഭയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍  ആഹ്വാനം ചെയ്തുകൊണ്ടുളള പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കല്പനയും ഉള്‍പ്പെടുത്തി സഭാ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ “ഒരിടയനും ഒരാട്ടിന്‍കൂട്ടവും”  എന്ന ഗ്രന്ഥം ജസ്റ്റിസ് ബഞ്ചമിന്‍ കോശിക്ക് നല്‍കി പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്യും.  സഭയില്‍ സമാധാനം കൈവരിക്കുന്നതിനെക്കുറിച്ച് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്  എന്നിവരുടെ ലേഖനങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*