സ്ത്രീശാക്തീകരണപദ്ധതിക്ക് ” തുടക്കമായി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സേവനവിഭാഗമായ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ” സ്ത്രീശാക്തീകരണപദ്ധതിക്ക് ” തുടക്കമായി. ഇതിന്‍റെ ഭാഗമായി നടന്ന തയ്യല്‍ മെഷീന്‍ വിതരണത്തിന്‍റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ആര്‍ദ്ര പ്രസിഡന്‍റ് അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ , സെക്രട്ടറി ഡോ. ഐസക്ക് പാമ്പാടി എന്നിവര്‍ സന്നിഹിതരായിരുന്നു.