സ്നേഹഭവന്‍  28 വര്‍ഷത്തിലേക്ക്

ആതുര സേവന രംഗത്ത് വേറിട്ട പ്രവര്‍ത്തനശൈലിയുമായി സ്നേഹഭവന്‍  28-ാം വര്‍ഷത്തിലേക്ക്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിന്‍റെ കീഴില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് 40 മുറികളോടുകൂടിയ സ്നേഹഭവന്‍ പ്രവര്‍ത്തിക്കുന്നത്.  സി.എം.സി യില്‍ ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്ക്  യാത്ര, ഭക്ഷണം താമസസൗകര്യമൊരുക്കിയും  ആശുപത്രിയില്‍ വേണ്ട സഹായങ്ങള്‍ ലഭ്യമാക്കിയും  പ്രവര്‍ത്തിക്കുന്ന സ്നേഹഭവന്‍റെ രണ്ടാം ഘട്ടത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് ഡയറക്ടര്‍ ഫാ. ജോബി ജോര്‍ജ് പറഞ്ഞു.