കോടതി അലക്ഷ്യം അനുവദിക്കരുത്

സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ വിധി റിവ്യൂ ചെയ്യാനുളള അപേക്ഷ കോടതി സ്വീകരിക്കാത്തതും  വിധിക്ക് സ്റ്റേ നല്‍കാത്തതുമായ സ്ഥിതിക്ക് ഇപ്പോള്‍ സുപ്രീംകോടതി വിധി പ്രാബല്യത്തിലാണെന്ന ബോധ്യത്തില്‍ തന്നെ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ്  സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. നെച്ചൂര്‍ സെന്‍റ് തോമസ് പളളിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച് പളളി പൂട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാനും കോടതി വിധി നടപ്പിലാക്കാനും അധികൃതര്‍ തയ്യാറാകേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച്ച നെച്ചൂര്‍ പളളിയില്‍ സമാധാനപരമായി ആരാധന നടത്താന്‍ അവസരം നിഷേധിക്കപ്പെട്ടത് നീതി നിഷേധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്നും ഈ കാര്യത്തില്‍ സഭയ്ക്ക് കടുത്ത ദു:ഖവും                       പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തല്പരകക്ഷികളുടെ സ്വാധീനത്തിനു വഴങ്ങി എടുക്കുന്ന               നടപടികള്‍ സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ വിധി റിവ്യൂ ചെയ്യാനുളള അപേക്ഷ കോടതി സ്വീകരിക്കാത്തതും  വിധിക്ക് സ്റ്റേ നല്‍കാത്തതുമായ സ്ഥിതിക്ക് ഇപ്പോള്‍ സുപ്രീംകോടതി വിധി പ്രാബല്യത്തിലാണെന്ന ബോധ്യത്തില്‍ തന്നെ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ്  സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. നെച്ചൂര്‍ സെന്‍റ് തോമസ് പളളിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച് പളളി പൂട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാനും കോടതി വിധി നടപ്പിലാക്കാനും അധികൃതര്‍ തയ്യാറാകേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച്ച നെച്ചൂര്‍ പളളിയില്‍ സമാധാനപരമായി ആരാധന നടത്താന്‍ അവസരം നിഷേധിക്കപ്പെട്ടത് നീതി നിഷേധവും സുപ്രീംകോടതി വിധിയുടെ ലംഘനവുമാണെന്നും ഈ കാര്യത്തില്‍ സഭയ്ക്ക് കടുത്ത ദു:ഖവും                       പ്രതിഷേധവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തല്പരകക്ഷികളുടെ സ്വാധീനത്തിനു വഴങ്ങി എടുക്കുന്ന               നടപടികള്‍ കോടതി അലക്ഷ്യമാകരുതെന്നും കോടതിയലക്ഷ്യം കൂടാതെയും സത്യസന്ധമായും നീതിയുക്തമായും നടപടി എടുക്കുവാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തെന്നും കോടതിയലക്ഷ്യം കൂടാതെയും സത്യസന്ധമായും നീതിയുക്തമായും നടപടി എടുക്കുവാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.